സോണിയാ ഗാന്ധിക്ക് 12.53 കോടി രൂപയുടെ ആസ്തി, അഞ്ച് വര്‍ഷം കൊണ്ട് 72 ലക്ഷം രൂപ വര്‍ധനവ്

  • 16/02/2024

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് 12.53 കോടി രൂപയുടെ ആസ്തി. അഞ്ചുവര്‍ഷം കൊണ്ട് 72 ലക്ഷം രൂപയുടെ വര്‍ധനവാണുണ്ടായത്. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്. രാജസ്ഥാനില്‍ നിന്നാണ് സോണിയാ ഗാന്ധി മത്സരിക്കുന്നത്. 

സോണിയയുടെ കൈവശം 88 കിലോ വെള്ളിയും 1.26 കിലോ സ്വര്‍ണാഭരണങ്ങളുമുണ്ട്. ദേരാ മാണ്ഡി ഗ്രാമത്തില്‍ സോണിയയ്ക്ക് 2529.28 ചതുരശ്ര മീറ്റര്‍ കൃഷിഭൂമിയുണ്ട്. അതിന്റെ മൊത്തം വിപണി മൂല്യം 5.88 കോടി രൂപയാണ്. ഇറ്റലിയിലെ തറവാട്ടുസ്വത്തില്‍ സോണിയക്ക് ഓഹരിയുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഏകദേശം 26 ലക്ഷത്തിലധികം വിലമതിക്കുന്നതാണ് ഈ സ്വത്ത്. എം പി എന്ന നിലയിലുള്ള ശമ്ബളം, റോയല്‍റ്റി വരുമാനം, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള ലാഭവിഹിതം, മൂലധന നേട്ടം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സത്യവാങ്മൂലത്തില്‍ പറയുന്നു. 

Related News