കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചിട്ട് ഞായറാഴ്ച ആറാം ദിവസത്തിലേക്ക് കടന്നു. കേന്ദ്രസര്‍ക്കാരുമായി കര്‍ഷക സംഘടനാ പ്രതിനിധികള്‍ ഇന്ന് നാലാവട്ട ചര്‍ച്ച നടത്തും. ചണ്ഡീഗഡില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാരായ അര്ജുന് മുണ്ട, പിയൂഷ് ഗോയല്‍ എന്നിവര്‍ പങ്കെടുക്കും.
കേന്ദ്രമന്ത്രിമാരുമായി നടന്ന കഴിഞ്ഞ മൂന്നുവട്ട ചര്‍ച്ചകളും പരാജയമായിരുന്നു. ഇത്തവണ അനുകൂലമായ ചില നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുമെന്നാണ് വിവരം. അതേസമയം നാലാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?