ഭർത്താവ് ഫോണ്‍ വാങ്ങി വെച്ചതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ഭിലായില്‍ ആണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ അഡിക്ടായി യുവതി ദിവസം മുഴുവനും കളയുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഫോണ്‍ വാങ്ങി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. നിർമ്മാണ തൊഴിലാളിയായ ഭൂപേന്ദ്ര സാഹുവിന്‍റെ ഭാര്യ രചന സാഹുവാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചത്.
സംഭവ ദിവസം രാവിലെ ഭൂപേന്ദ്രയും ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. ഭാര്യ വീട്ടുജോലികളെടുക്കുന്നില്ലെന്നും മകളെ നോക്കുന്നില്ലെന്നും പറഞ്ഞ് ഭൂപേന്ദ്ര രചനയെ വഴക്ക് പറഞ്ഞു. പിന്നാലെ രചനയുടെ മൊബൈല്‍ ഫോണും പിടിച്ച് വാങ്ങി.
യുവതി എപ്പോഴും മൊബൈല്‍ ഫോണിലായിരുന്നുവെന്നും ഇൻസ്റ്റഗ്രാമില്‍ റീല്‍സ് ഇടുന്നതും വീഡിയോകള്‍ കാണുന്നതും പതിവായിരുന്നുവെന്നാണ് ഭർത്താവ് പറയുന്നത്. വീട്ടു ജോലികള്‍ പോലും നടക്കാതെ വന്നതോടെയാണ് താൻ വഴക്കിട്ടതെന്നും ഭൂപേന്ദ്ര പറഞ്ഞു. ആറ് വർഷം മുമ്ബാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് 5 വയസുള്ള ഒരു മകളുണ്ട്. സംഭവ ദിവസം ഫോണ്‍ ഉപയോഗത്തെ ചൊല്ലി വഴക്കിട്ട് പിരിഞ്ഞതാണ്.
പിന്നീട് ജോലി സ്ഥലത്തേക്ക് ഭൂപേന്ദ്രക്ക് ഒരു ഫോണ്‍ വന്നു, ഭാര്യ വാതില്‍ തുറക്കുന്നില്ലെന്നും ആത്മഹത്യ ചെയ്തതായും. വിവരമറിഞ്ഞ് ഓടിയെത്തിയപ്പോഴേക്കും യുവതി ജീവനൊടുക്കിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഭൂപേന്ദ്ര എത്തുന്നതിന് മുമ്ബ് തന്നെ ബന്ധുക്കളും അയല്‍വാസികളും വാതില്‍ തകർത്ത് അകത്ത് കയറി യുവതിയെ കെട്ടഴിച്ച് താഴെയിറക്കിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?