പീഡനക്കേസില്‍ മൊഴി നല്‍കാനെത്തി; വീട്ടമ്മയെ മജിസ്‌ട്രേറ്റ് പീഡിപ്പിച്ചതായി പരാതി

  • 18/02/2024

ബലാത്സംഗകേസില്‍ ഇരയായ വീട്ടമ്മയെ മജിസ്‌ട്രേറ്റ് പീഡിപ്പിച്ചെന്ന് പരാതി. കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്. ത്രിപുരയിലെ ധലായ് ജില്ലയിലെ ജില്ലാ സെഷന്‍സ് ജഡ്ജി ബിശ്വതോഷ് ധറിനെതിരെയാണ് ആരോപണം. സംഭവത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ജഡ്ജിമാരുടെ സംഘം അന്വേഷണം ആരംഭിച്ചു. 

പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രഥമദൃഷ്ട്യാ ആരോപണങ്ങള്‍ സ്ഥിരീകരിച്ചാല്‍ ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പരാതി ലഭിച്ചതിന് ശേഷം ജില്ലാ ജഡ്ജി (ധലായ്) സര്‍ക്കാര്‍ അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി രാഹുല്‍ റോയ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സത്യജിത് ദാസ് എന്നിവര്‍ക്കൊപ്പം ശനിയാഴ്ച കമാല്‍പൂരിലെത്തി സഹ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍, കമാല്‍പൂര്‍ കോടതിയിലെ ഏതാനും ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related News