കല്യാണ വേദിയിലേക്ക് പോവുന്നതിനിടെ കല്യാണ സംഘത്തോടൊപ്പം കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതാനെത്തി യുവാവ്. ഉത്തർ പ്രദേശിലെ മഹോബയിലാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ദിവസം തന്നെയായിരുന്നു പ്രശാന്ത് യാദവിന്റെ വിവാഹവും നിശ്ചയിച്ചിരുന്നത്. ഇതോടെയാണ് വിവാഹ വേദിയിലേക്ക് പോവുന്നതിനിടെ കല്യാണ സംഘവുമായി യുവാവ് പരീക്ഷാ ഹാളിലെത്തിയത്.
ബാന്ധ എന്ന സ്ഥലത്ത് നിന്ന് വധുവിന്റെ വീടിരിക്കുന്ന മുധാരിയിലേക്ക് പോവുന്ന വഴിയിലാണ് പരീക്ഷാ കേന്ദ്രമെന്നതും സംഘത്തിന് ഉപകാരമായി. മാ ചന്ദ്രികാ മഹിളാ വിദ്യാലയത്തിലാണ് യുവാവ് പരീക്ഷ എഴുതാനെത്തിയത്. വൈകുന്നേരമാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്.
തലപ്പാവും മാലയും അടക്കം കല്യാണ വേഷത്തില്‍ തന്നെ എത്തിയ യുവാവിനൊപ്പം പരീക്ഷാ കേന്ദ്രത്തിലെത്തിയ പലരും ഫോട്ടോയും വീഡിയോയും എടുക്കാൻ മുന്നോട്ട് വന്നു. എന്നാല്‍ പ്രശംസയ്ക്കൊപ്പം രൂക്ഷമായ വിമർശനവും വിഷയത്തില്‍ യുവാവിന് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നുണ്ട്. തലപ്പാവ് മാറ്റി വയ്ക്കാൻ എത്ര സമയം വേണ്ടി വരുമെന്നും ചുളുവില്‍ പ്രശസ്തനാവാനുള്ള എളുപ്പവഴിയാണ് യുവാവ് നോക്കുന്നതെന്നുമാണ് വ്യാപകമാവുന്ന വിമർശനം.
എന്നാല്‍ വിവാഹത്തിനൊപ്പം തന്നെ കരിയറും മുന്നോട്ട് കൊണ്ടുപോവാനുള്ള ശ്രമമാണ് തീരുമാനമെന്നാണ് യുവാവ് പ്രതികരിക്കുന്നത്. അതേസമയം പരീക്ഷ അഡ്മിറ്റ് കാർഡില്‍ സണ്ണി ലിയോണിന്റെ പേരും ചിത്രവും വന്നതും ഇതേ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിനായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?