ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. ഇന്ന് രാവിലെ കിഷ്ത്വാര്‍ മേഖലയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 6.36ന് ആണ് ഭൂചലനം അനുഭവപ്പെട്ടത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
ഭൂമിക്കടിയില്‍ അഞ്ചുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടും സമാനമായ രീതിയില്‍ ജമ്മു കശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലഡാക്ക് മേഖലയെയാണ് കുലുക്കിയത്. ഇന്നലെ രാത്രി 9.35നാണ് ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ വിശദീകരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?