പുതിയ കരസേനാ ഉപമേധാവിയായി ലെഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി സ്ഥാനം ഏറ്റെടുത്തു

  • 20/02/2024

ഇന്ത്യയുടെ പുതിയ കരസേനാ ഉപമേധാവിയായി ലെഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി സ്ഥാനം ഏറ്റെടുത്തു. സൌത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ലഫ്റ്റനന്‍റ് ജനറല്‍ എംവി ശുചീന്ദ്ര കുമാറിന് പകരക്കാരനായാണ് ദ്വിവേദി ചുമതലയേല്‍ക്കുന്നത്. സൈനിക ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫായും ഇൻഫൻട്രി ഡയറക്ടർ ജനറലായും ഉപേന്ദ്ര ദ്വിവേദി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രണ്ട് വർഷത്തോളം നോർത്തേണ്‍ കമാൻഡില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളിലുള്‍പ്പെടെ രാജ്യത്തിന്‍റെ സുപ്രധാന സൈനിക ഘട്ടങ്ങളില്‍ ഉപേന്ദ്ര ദ്വിവേദി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2024 മെയ് 31-ന് നിലവിലെ കരസേനാ മേധാവിയായ മനോജ് പാണ്ഡെ വിരമിക്കുമ്ബോള്‍ ദ്വിവേദിയെയായിരിക്കും അടുത്ത കരസേനാ മേധാവി സ്ഥാനത്തേക്ക് നിയമിക്കുക.

Related News