ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 'ഡിഗ്രികള്‍ കൊണ്ട് കാര്യമില്ല', 28കാരനായ ഉദ്യോഗാര്‍ത്ഥി ജീവനൊടുക്കി

  • 23/02/2024

ഉത്തർപ്രദേശ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കനൗജില്‍ യുവാവ് ആത്മഹത്യ ചെയ്തു. ബ്രിജേഷ് പാല്‍ എന്ന 28 വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്. ചോദ്യപേപ്പർ ചോർച്ചയില്‍ നിരാശയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. തൊഴില്‍ ഇല്ലെങ്കില്‍ ഡിഗ്രികള്‍ കൊണ്ട് കാര്യമില്ലെന്ന് ആത്ഹമത്യ കുറിപ്പെഴുതി വച്ചാണ് യുവാവ് ജീവനൊടുക്കിയത്.

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയില്‍ യുപിയില്‍ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം. ചോദ്യപേപ്പർ ചോർച്ചയില്‍ യുപി സർക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപി സർക്കാർ തൊഴില്‍ നല്‍കുമെന്ന പ്രതീക്ഷ അർത്ഥശൂന്യമെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

സർക്കാരുണ്ടാക്കാൻ കാണിക്കുന്ന തന്ത്രം തൊഴില്‍ നല്‍കുന്നതില്‍ ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉത്തർപ്രദേശില്‍ ഡബിള്‍ എഞ്ചിൻ സർക്കാർ പരാജയമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 45 വർഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Related News