രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ നാളെ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ഇത് ആദ്യമായാണ് പ്രിയങ്ക രാഹുലിനൊപ്പം യാത്രയില്‍ ഭാഗമാകുന്നത്. പങ്കെടുക്കാൻ പ്രിയങ്ക തീരുമാനിച്ചിരുന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് പിന്മാറിയിരുന്നു. നാളെ മുറദാബാദില്‍ വച്ചാകും പ്രിയങ്ക ഗാന്ധി യാത്രയില്‍ ഭാഗമാകുക. തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണയില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ സമവായം ആയതിനാല്‍ ഞായറാഴ്ച അഖിലേഷ് യാദവും ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
അതേ സമയം, ഇരുപത്തിയാറ് മുതല്‍ മാർച്ച് ഒന്ന് വരെ ഭാരത് ജോഡോ ന്യായ് യാത്ര നിറുത്തിവയ്ക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. യുകെയിലെ കേംബ്രിഡ്ജ് സർവ്വകലാശാലയില്‍ നേരത്തെ ഏറ്റിരുന്ന പരിപാടിയില്‍ പങ്കെടുക്കാൻ രാഹുല്‍ 26 ന് പോകും. രാഹുല്‍ 29ന് മടങ്ങിയ ശേഷം സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള പാർട്ടി യോഗം ദില്ലിയില്‍ ചേരുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?