കർണാടകയിലെ റോഡ് വികസനത്തിന് 13458 കോടിയുടെ പദ്ധതി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ദേശീയ പാതയടക്കമുള്ള റോഡുകളുടെ വികസനത്തിനായാണ് ഇത്രയും കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. കർണാടകയിലെ ആധുനിക റോഡ് കണക്റ്റിവിറ്റിയുടെ സുപ്രധാനമായ മുന്നേറ്റമാകും ഇതിലൂടെ സാധ്യമാകുകയെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
13,458 കോടി രൂപയുടെ പദ്ധതിയില്‍ 18 ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും കഴിഞ്ഞ ദിവസം നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പദ്ധതി പ്രകാരം ബെലഗാവിയിലും ശിവമോഗയിലുമാണ് ഏറ്റവുമധികം തുക പ്രഖ്യാപിച്ചിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?