ദേശീയ ദിനാഘോഷവും വിമോചനത്തിന്‍റെ വാർഷികവും ആഘോഷിച്ച് കുവൈത്ത്

  • 25/02/2024കുവൈത്ത് സിറ്റി: മാതൃരാജ്യത്തിന്‍റെ എല്ലാ മൂല്യങ്ങളും ഉള്‍ക്കൊണ്ട് കൊണ്ട് 63-ാമത് ദേശീയ ദിനാഘോഷവും വിമോചനത്തിന്‍റെ 33-ാം വാർഷികവും ആഘോഷിച്ച് കുവൈത്ത്. ക്രൂരമായ ഇറാഖി അധിനിവേശത്തിന്‍റെ പിടിയിൽ നിന്ന് മോചനം നേടിയതിന്‍റെ വാര്‍ഷികം കൂടിയായതിനാല്‍ വൻ തോതിലുള്ള ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്.

കുവൈത്തിലെ ജനങ്ങളുടെ ഐക്യദാർഢ്യവും സഹകരണവും ഉറപ്പാക്കിക്കൊണ്ട് വർത്തമാനകാലത്തും ഭാവിയിലും രാജ്യത്തെ കെട്ടിപ്പടുക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തുകൊണ്ട് അമീർ ദേശീയ ഐക്യത്തിന് എപ്പോഴും വലിയ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 1962 ജൂൺ 19നാണ് കുവൈത്ത് അതിന്‍റെ ആദ്യ ദേശീയ ദിനാഘോഷം ആരംഭിച്ചത്. ആ അവസരത്തിൽ ഒരു വലിയ സൈനിക പരേഡ് പഴയ വിമാനത്താവളത്തിന് സമീപം (ദിർവാസത്ത് അൽ-ബറൈസി) നടന്നിരുന്നു. ധാരാളം ഉദ്യോഗസ്ഥരും പൗരന്മാരും പങ്കെടുക്കുകയും ചെയ്തു.

Related News