വാരാണാസി ഗ്യാൻവാപി പള്ളിയിലെ നിലവറകളില്‍ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി. പൂജ തടഞ്ഞ 1993ലെ സർക്കാർ നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ ആഗർവാള്‍ വിധിച്ചു
ഗ്യാൻവാപിയിലെ തെക്കെ നിലവറയില്‍ പൂജയ്ക്ക് അനുമതി നല്‍കിയ ജില്ലാ കോടതി ഉത്തരവില്‍ നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീല്‍ തള്ളിയത്. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടത്. 1993 വരെ നിലവറകളില്‍ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്.
ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണ്. ആരാധനനടത്താനുള്ള വ്യാസ് കുടുംബത്തിന്‍റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25ആം ആനുച്ഛേദത്തിൻറെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു. വ്യാസ് കുടുംബത്തിന്‍റെ കൈവശമായിരുന്നില്ല നിലവറകള്‍ എന്ന പള്ളിക്കമ്മറിയുടെ വാദം കോടതി തളളുകയാണ്. നാലു ദിവസം വിശദവാദം കേട്ടാണ് ഹൈക്കോടതി ഈ മാസം പതിനഞ്ചിന് ഹർജി വിധി പറയാൻ മാറ്റിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?