രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തൻ മരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശാന്തൻ.
കരള്‍ രോഗത്തിനുള്ള ചികിത്സയിലാണ് ശാന്തനുണ്ടായിരുന്നതെന്നാണ് ആരോഗ്യമന്ത്രി മാ സുബ്രമണ്യൻ വിശദമാക്കിയത്. ശാന്തന് ശ്രീലങ്കയിലേക്ക് പോകാനുള്ള എക്‌സിറ്റ് പെർമിറ്റ് കേന്ദ്രം നല്‍കിയിരുന്നു.
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ. ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?