ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ; രാജീവ് ചന്ദ്രശേഖറിനായി സമ്മര്‍ദ്ദം

  • 28/02/2024

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി നാളെ പുറത്തിറക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാഥമിക പട്ടിക പരിഗണിച്ചായിരിക്കും അന്തിമ പട്ടികയ്ക്ക് രൂപം നല്‍കുക. കഴിഞ്ഞ 24 ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പ്രാഥമിക ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയിരുന്നു.

ബംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രാജീവ് ചന്ദ്രശേഖറിന് സീറ്റ് നല്‍കാന്‍ ബിജെപി കര്‍ണാടക ഘടകം തയ്യാറാണ്. സുരക്ഷിത മണ്ഡലമായ ബംഗളൂരു നോര്‍ത്ത് ഒഴിവാക്കി തിരുവനന്തപുരത്ത് മത്സരിക്കാന്‍ രാജീവ് ചന്ദ്രശേഖറിനും താല്‍പര്യമില്ല. എന്നാല്‍ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് രാജീവ് വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഘടകം.

Related News