സ്റ്റേ ഉത്തരവുകള്‍ ആറു മാസത്തിനു ശേഷം താനേ റദ്ദാവില്ല; മുന്‍ ഉത്തരവ് തിരുത്തി സുപ്രീം കോടതി

  • 29/02/2024

സിവില്‍, ക്രിമിനല്‍ കേസുകളില്‍ വിചാരണക്കോടതികളുടെയും ഹൈക്കോടതികളുടെയും സ്‌റ്റേ ഉത്തരവുകള്‍ ആറു മാസത്തിനു ശേഷം താനേ റദ്ദാവില്ലെന്ന് സുപ്രീം കോടതി. 2018ലെ മുന്‍ ഉത്തരവ് തിരുത്തിയാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി.

കോടതി നീട്ടി നല്‍കിയില്ലെങ്കില്‍, ആറു മാസത്തിനു ശേഷം സ്‌റ്റേ ഉത്തരവുകള്‍ താനേ റദ്ദാവുമെന്നാണ് 2018ല്‍ സുപ്രീം കോടതി വിധിച്ചത്. ഇതിനോട് യോജിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.

Related News