കാണാതായിട്ട് അഞ്ച് ദിവസം; ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് കണ്ടെത്തി

  • 29/02/2024

ഡല്‍ഹിയില്‍ കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് കണ്ടെത്തി. ഈ മാസം 24ന് കാണാതായ വര്‍ഷ (28)ന്റെ മൃതദേഹം ഡല്‍ഹിയിലെ നരേലയിലുള്ള പ്ലേസ്‌കൂള്‍ കെട്ടിടത്തില്‍ നിന്നാണ് കണ്ടെത്തിയത്. നരേലയിലെ സ്വതന്ത്രനഗറിലെ താമസക്കാരിയാണ് വര്‍ഷ.

ഫെബ്രുവരി 23നാണ് വര്‍ഷ തന്റെ ബിസിനസ് പങ്കാളിയായ സോഹന്‍ലാലിനെ കാണാനായി വീട്ടില്‍ നിന്നു പോയത്. സോഹന്‍ലാലുമായി ചേര്‍ന്ന് വര്‍ഷ ഒരു പ്ലേസ്‌കൂള്‍ തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നതായി പിതാവ് വിജയ് കുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

Related News