മൃഗങ്ങളുടെ കണക്കെടുപ്പിനിടെ ഫോറസ്റ്റ് ഗാർഡിനെ കാട്ടാന ചവിട്ടിക്കൊന്നു. വടക്കൻ ബംഗാളിലെ ബുക്സ ടൈഗർ റിസർവിലെ ജയന്തി റേഞ്ചിലെ പുഖ്രി മേഖലയിലാണ് സംഭവമുണ്ടായത്. 57 കാരനായ അലി മിയാൻ എന്ന ഗാർഡാണ് കൊല്ലപ്പെട്ടത്. വനപാലകരും വൈല്‍ഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘം കണക്കെടുപ്പിനായി വനത്തില്‍ പ്രവേശിച്ചു.
ഇതിനിടെ അലി മിയാനും സംഘത്തിനും നേരെ കാട്ടാന ഓടിയടുത്തു. ആനയെ തടയാൻ, അലി ആകാശത്തേക്ക് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും വെടി പൊട്ടിയില്ല. രണ്ടാം ശ്രമത്തില്‍ വെടിപൊട്ടിയെങ്കിലും ആന തൊട്ടടുത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയിരുന്നു. തൊട്ടടുത്തെത്തിയ ആന ഇയാളെ ചവിട്ടിയരച്ചു, സംഭവസ്ഥലത്ത് നിന്ന് മറ്റ് ഗാർഡുകള്‍ ഓടി രക്ഷപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?