സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ അതൃപ്തി പുകയുന്നു. സീറ്റ് നിഷേധിച്ചതോടെ മുതിർന്ന നേതാവ് ഹർഷ് വർദ്ധൻ. രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. രൂക്ഷ വിമർശനം ഉയർന്നതിനെ തുടർന്ന് ബംഗാളിലെ ഒരു ബിജെപി സ്ഥാനാർത്ഥി പിൻമാറി. രണ്ട് തവണ കേന്ദ്ര മന്ത്രിയായിരുന്ന ഹർഷ് വർധൻ ദില്ലിയില്‍ ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല.
സാമൂഹ്യമാധ്യമ പോസ്റ്റിലൂടെയാണ് രാഷ്ട്രീയം വിടുകയാണെന്ന് ഹർഷ് വർധൻ പ്രഖ്യാപിച്ചത്. ഇതുവരെ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ലെന്നും ഏറെ സ്വപ്നങ്ങള്‍ പൂർത്തിയാക്കാനുണ്ടെന്നും ഹർഷ് വർധൻ കുറിച്ചു. ഗുജറാത്തിലെ മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ നിതിൻ പട്ടേലും മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു. മെഹ്സാനയില്‍ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മത്സരത്തിനില്ലെന്ന പട്ടേലിന്‍റെ പ്രഖ്യാപനം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?