111 അടി നീളമുള്ള എയർ ഇന്ത്യ വിമാനം റോഡിലിറങ്ങിയതോടെ അക്ഷരാർത്ഥത്തില്‍ പുലിവാല് പിടിച്ച് പൊലീസ്. കാലപ്പഴക്കം മൂലം ഡീകമ്മീഷൻ ചെയ്ത എയർബസ് എ-319 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നഗരത്തെ സ്തംഭിപ്പിച്ചത്. സംഗതി പിടിവിട്ട് പോകുമെന്നായപ്പോള്‍ വിമാനം കൊണ്ടുപോയിരുന്ന കൂറ്റൻ ട്രെയിലർ റോഡില്‍ ഉപേക്ഷിച്ച് മുങ്ങിയതോടെ പ്രതിസന്ധി കടുത്തു.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ചണ്ഡിഗഡിലേക്കാണ് ഡീ കമ്മീഷൻ ചെയ്ത വിമാനം റോഡ് മാർഗം കൊണ്ടുപോയത്. ഇതിനിടെ റോഡിലൂടെ ട്രെയിലറില്‍ വിമാനവുമായി നീങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ നിരവധി ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും ഒരു തെരുവ് വിളക്കും തകർന്നു. വിമാനം വണ്ടിയില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ട് വഴിയാത്രക്കാരെല്ലാം ആശ്ചര്യംകൂറി വഴിയില്‍ നിന്നതോടെ ഗതാഗതക്കുരുക്ക് അഴിക്കാൻ പൊലീസുകാർ പെടാപ്പാട് പെട്ടു. ഒടുവില്‍ ആളുകളുടെ കണ്ണില്‍ നിന്ന് വിമാനത്തെ മറയ്ക്കാൻ ടാർപ്പോളിൻ ഷീറ്റുകള്‍ സംഘടിപ്പിക്കാനുള്ള ഓട്ടത്തിലായി.
എയർ ഇന്ത്യ യാത്രാ വിമാനമായി ഉപയോഗിച്ചിരുന്ന ഈ എയർബസ് എ-319 വിമാനത്തിന്റെ സർവീസ് കാലാവധി അവസാനിച്ചതോടെയാണ് ഡീ കമ്മീഷൻ ചെയ്തത്. വൈകുന്നേരം 3.15ഓടെയാണ് കൂറ്റൻ വിമാനവും വഹിച്ചുകൊണ്ടുള്ള ട്രെയിലർ റോഡിലിറങ്ങിയത്. ഒരു സൈക്കിള്‍ യാത്രക്കാരൻ സൈക്കിള്‍ നിർത്തി വിമാനത്തിന്റെ ഫോട്ടോ എടുക്കവെ കാറിടിച്ച് അദ്ദേഹത്തിന് പരിക്കേറ്റു. മറ്റ് നിരവധി ചെറിയ അപകടങ്ങളുമുണ്ടായതായി പൊലീസുകാർ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?