രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ ഏഴ് സംസ്ഥാനങ്ങളിലെ 17 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയും ലഷ്‌കറെ ത്വയ്യിബ (എല്‍ഇടി) ഭീകരനുമായ ടി നസീര്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലിനുള്ളില്‍വെച്ച് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
കര്‍ണാടകയും തമിഴ്‌നാടും ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചെന്നൈയിലും രാമനാഥപുരത്തും ബെംഗളൂരുവിലും പരിശോധന നടക്കുന്നുണ്ട്. എന്‍ഐഎ കഴിഞ്ഞവര്‍ഷം നടത്തിയ റെയ്ഡില്‍ 2023 ജൂലൈയില്‍ 4 വാക്കി-ടോക്കികള്‍ക്കൊപ്പം 7 പിസ്റ്റളുകളും 4 ഹാന്‍ഡ് ഗ്രനേഡുകളും ഒരു മാഗസിനും 45 ലൈവ് റൗണ്ടുകളും ഉള്‍പ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും ടിച്ചെടുത്തിരുന്നു.
സംഭവത്തില്‍ ബെംഗളൂരു സിറ്റി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2013 മുതല്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീര്‍ മറ്റ് പ്രതികളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?