45 സെക്കന്‍ഡില്‍ മറുകരയിലെത്താം, രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നാളെ

  • 05/03/2024

രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്യും. കൊല്‍ക്കത്തയിലെ എസ്പ്ലനേഡില്‍ നിന്ന് ഹൗറയിലേയ്ക്കുള്ള മെട്രോ സര്‍വീസിന്റെ ഉദ്ഘാടനമാണ് മോദി നിര്‍വഹിക്കുക.

രാജ്യത്ത് ആദ്യമായി നദിക്ക് അടിയില്‍ നിര്‍മിച്ച തുരങ്കത്തിലൂടെയാണ് മെട്രോ കടന്നുപോകുക. ഹൂഗ്ലി നദിയുടെ അടിയില്‍ 520 മീറ്റര്‍ ദൂരം 45 സെക്കന്‍ഡില്‍ മെട്രോ പിന്നിടും.കൊല്‍ക്കത്ത മെട്രോ നീട്ടുന്നതിന്റെ ഭാഗമായാണ് എസ്പ്ലനേഡ്- ഹൗറ പാത. എന്‍ജിനീയറിങ് അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ടണല്‍, കൊല്‍ക്കത്തയുടെ പൊതുഗതാഗതരംഗം കൂടുതല്‍ മെച്ചപ്പെടുന്നതിന് സഹായകമാകും. തിരക്കുള്ള രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് അണ്ടര്‍വാട്ടര്‍ മെട്രോ സര്‍വീസ് വരുന്നത്.

Related News