ഇന്ത്യൻ നാവിക സേനക്ക് കരുത്തേകാൻ എംഎച്ച്‌ 60 റോമിയോ സീഹോക് ഹെലികോപ്ടറുകള്‍

  • 05/03/2024

ഇന്ത്യൻ നാവിക സേനക്ക് കരുത്തേകാൻ എംഎച്ച്‌ 60 റോമിയോ സീഹോക് ഹെലികോപ്ടറുകള്‍ എത്തുന്നു. ഇന്ന് വൈകുന്നേരം 4.30ന് കൊച്ചിയില്‍ ആറ് ഹെലികോപ്ടറുകള്‍ കമ്മീഷൻ ചെയ്യും.  കൊച്ചിയിലെ ദക്ഷിണമേഖലാ ആസ്ഥാനത്താണ് കമ്മീഷൻ ചടങ്ങുകള്‍. ഐഎൻഎസ് ഗരുഡയിലെ ഹാങ്ങർ 550ല്‍ നടക്കുന്ന ചടങ്ങില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ആർ ഹരികുമാറാണ് ചടങ്ങിലെ മുഖ്യാതിഥി. അമേരിക്കയില്‍ നിന്നാണ് റോമിയോ ഹെലികോപ്ടറുകള്‍ എത്തുന്നത്.

24 എണ്ണം വാങ്ങിയതില്‍ ആദ്യഘട്ടത്തില്‍ ആറെണ്ണമാണ് എത്തിയത്. എംഎച്ച്‌ 60 ആർ ഹെലികോപ്ടറുകള്‍ ഇന്ത്യൻ നേവല്‍ എയർ സ്ക്വാഡ്രണ്‍ 334(ഐഎൻഎഎസ്) എന്നാണ് അറിയപ്പെടുക. കടലിനടിയില്‍ മറഞ്ഞിരിക്കുന്ന അന്തർവാഹിനികളെ വരെ കണ്ടെത്താൻ ശേഷിയുള്ളവയാണ് റോമിയോ ഹെലികോപ്ടറുകള്‍.

Related News