30 ലക്ഷം സര്‍ക്കാര്‍ ജോലി, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 50000 കോടി- കോണ്‍ഗ്രസ് വാഗ്ദാനം

  • 07/03/2024

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളുടെ പരാതികള്‍ പരിഗണിക്കുന്നതിനായി യുവജന പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 25 വയസ്സുവരെയുള്ള ഡിപ്ലോമ ഹോള്‍ഡർമാർക്ക് ഒരു ലക്ഷം വാർഷിക തൊഴില്‍ പാക്കേജ്, ചോദ്യ പേപ്പർ ചോർച്ച ഒഴിവാക്കാൻ കർശനമായ നിയമങ്ങള്‍, ഗിഗ് എക്കണോമിയില്‍ സാമൂഹിക സുരക്ഷ, 30 ലക്ഷം സർക്കാർ ജോലികള്‍, 40 വയസില്‍ താഴെയുള്ളവരുടെ സ്റ്റാർട്ട് അപ്പുകള്‍ക്ക് 50000 കോടിയുടെ സഹായം നല്‍കുന്ന യുവരോഷ്നി പദ്ധതി തുടങ്ങിയവയാണ് കോണ്‍ഗ്രസ് വാഗ്ദാനം.

ഇന്ത്യയില്‍ 30 ലക്ഷം സർക്കാർ ഒഴിവുകളാണുള്ളത്. മോദി സർക്കാർ ഒഴിവുകള്‍ നികത്തുന്നില്ല. അധികാരത്തില്‍ വന്നാല്‍ ഈ തസ്തികകള്‍ നികത്തുകയാണ് ആദ്യലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ ജോലി പരീക്ഷകളുടെ റിക്രൂട്ട്‌മെൻ്റ് നടപടിക്രമങ്ങള്‍ ഏകീകരിക്കുമെന്നും ഔട്ട്‌സോഴ്‌സിംഗ് നിർത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

Related News