കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; അക്കൗണ്ടുകള്‍ മരവിപ്പിക്കരുതെന്ന അപേക്ഷ തള്ളി ഇന്‍കം ടാക്‌സ് ട്രൈബ്യൂണല്‍

  • 08/03/2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ക്കെതിരായ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്‍കം ടാക്‌സ് ട്രൈബ്യൂണല്‍ തള്ളി. 2018-19 വര്‍ഷത്തേക്ക് 210 കോടി രൂപ നികുതി അടയ്ക്കമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയില്‍ പാര്‍ട്ടിയുടെ നാല് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഈ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. 

അക്കൗണ്ട് മരവിപ്പിച്ചാല്‍ ബില്ലുകള്‍ മാറാന്‍ സാധിക്കില്ലെന്നും ശമ്ബളം നല്‍കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടി അറിയിച്ചു. കേസില്‍ വാദം കേള്‍ക്കാനിരിക്കെ ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന്റെ മൂന്ന് അക്കൗണ്ടുകളില്‍ നിന്ന് 65 കോടി രൂപ പിന്‍വലിച്ചതായി കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിച്ചു.

Related News