വിവാഹിതനാവാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 29കാരനായ മകനെ മുഖത്തും നെഞ്ചിലും കുത്തിപരിക്കേല്‍പ്പിച്ച് കൊല്ലാൻ പിതാവിനെ പ്രേരിപ്പിച്ചത് ഭാര്യയോടുള്ള പ്രതികാരം. ദില്ലിയില്‍ ജിം ട്രെയിനറായ മകനെ നാല് മാസം നീണ്ട പ്ലാനിംഗിന് ശേഷമാണ് 54കാരനായ പിതാവ് ഫെബ്രുവരി 7ന് കൊലപ്പെടുത്തിയത്. 15ലേറെ തവണയാണ് മുഖത്തും നെഞ്ചിലുമായി പിതാവായ റാംഗ് ലാല്‍ മകനായ ഗൌരവ് സിംഗാളിനെ കുത്തിയത്. ദക്ഷിണ ദില്ലിയിലെ വസതിയില്‍ വച്ചായിരുന്നു ക്രൂരമായ അതിക്രമം നടന്നത്.
കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ 54കാരനായ റാംഗ് ലാലിനെ ജയ്പൂരില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയോടുള്ള പ്രതികാരമാണെന്ന് വ്യക്തമായതെന്നാണ് ദില്ലി പൊലീസ് വിശദമാക്കുന്നത്.
ഫെബ്രുവരി 7ന് അർധരാത്രിയിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഗൌരവിനെ കണ്ടെത്തിയത്. ഉടനേ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയുമായും മകനുമായും നല്ല രീതിയിലുള്ള ബന്ധമായിരുന്നില്ല ഇയാള്‍ക്കുണ്ടായിരുന്നത്.
മാസങ്ങള്‍ നീളുന്ന പദ്ധതി തയ്യാറാക്കലിനൊടുവില്‍ പണം നല്‍കി കൊലപാതകത്തിന് സഹായിക്കാനായി മൂന്ന് പേരെയും ഇയാള്‍ ഏർപ്പാട് ചെയ്തിരുന്നു. മകനെ കൊല ചെയ്തത് ശരിയായ കാര്യമെന്ന രീതിയിലാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?