രാജസ്ഥാനിലെ കോട്ടയില്‍ ഇന്നലെ നടന്ന മഹാശിവരാത്രി റാലിയിക്കിടെ 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. 2 കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ ഒരു കുട്ടിക്ക് 100 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെ ചികിത്സിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘം രൂപീകരിച്ചെന്ന് മന്ത്രി ഹീരാലാല്‍ നാഗർ അറിയിച്ചു.
റാലിക്കിടെ കുട്ടികളില്‍ ഒരാളുടെ കൈയിലിരുന്ന 20 അടി നീളം വരുന്ന പൈപ്പ് വൈദ്യൂതി ലൈനില്‍ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. പൈപ്പ് ഏന്തിയ കുട്ടിയെ രക്ഷിക്കാൻ ബാക്കിയുള്ള കുട്ടികള്‍ ശ്രമിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?