സിഎഎ പകര്‍പ്പുകള്‍ കത്തിച്ച്‌ പ്രതിഷേധം, കോടതി പരിഗണനയില്‍ 200 ലേറെ ഹര്‍ജികള്‍, ഹര്‍ത്താല്‍ അസമില്‍ തുടങ്ങി

  • 12/03/2024

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നടപ്പായതോടെ ഇനി എല്ലാ കണ്ണുകളും പരമോന്നത കോടതിയിലേക്ക്.നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് കോടതിയുടെ പരിഗണനയിലുള്ളത് ഇരുന്നൂറിലേറെ ഹർജികളാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായി. പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ നടപ്പാക്കിയതിന് പിന്നാലെ ദില്ലി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

വടക്കുകിഴക്കൻ ദില്ലി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ പൊലീസ് ജാഗ്രതാ നിർദേശം പുറത്തിറക്കി. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ള ഷഹീൻബാഗ് ഉള്‍പ്പടെയുള്ള മേഖലകളില്‍ കേന്ദ്രസേനയും പൊലീസും ഇന്ന് ഫ്ലാഗ് മാർച്ച്‌ നടത്തും. സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാണ്. ഉത്തർപ്രദേശില്‍ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡിജിപി നിർദേശം നല്‍കി. കേന്ദ്രസേനയെയും പലിയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. 

Related News