സുപ്രീം കോടതി അന്ത്യശാസനം; ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ എസ്ബിഐ കൈമാറി

  • 12/03/2024

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറി. ഇന്ന് പ്രവൃത്തി സമയം തീരും മുൻപ് കൈമാറണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നു വൈകീട്ട് അഞ്ചരയോടെയാണ് കമ്മീഷനു എസ്ബിഐ വിവരങ്ങള്‍ കൈമാറിയത്. 

ഈ മാസം 15ഓടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. സുപ്രീം കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തും. വിവരങ്ങള്‍ ലഭിച്ചതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Related News