ഹരിയാനയ്ക്ക് പുതിയ മുഖ്യമന്ത്രി; നായബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്തു

  • 12/03/2024

ഹരിയാനയില്‍ നായബ് സിങ് സെയ്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി- ജെജെപി സഖ്യം പിളര്‍ന്നതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിനു പിന്നാലെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. പാര്‍ട്ടി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന ജെജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞാ വേദിയിലെത്തി.

സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയില്‍ 46 എംഎല്‍എമാരാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 41 എംഎല്‍എമാരുള്ള ബിജെപി, പത്ത് എംഎല്‍എമാരുള്ള ജെജെപിയുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്.

Related News