തമിഴ്നാട് തൂത്തൂക്കുടിയില്‍ കനിമൊഴിയുടെ എതിരാളിയായി നടിയും ശരത് കുമാറിന്‍റെ ഭാര്യയുമായ രാധികയെ ബിജെപി പരിഗണിക്കുന്നതായി സൂചനകള്‍. ശരത് കുമാറിന്‍റെ പാർട്ടി കഴിഞ്ഞയാഴ്ച ബിജെപിയില്‍ ലയിച്ചതിന് പിന്നാലെയാണ് രാധികയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.
മോദിയുടെ കന്യാകുമാരി റാലിയില്‍ രാധികയും ശരത് കുമാറും വേദിയില്‍ ഉണ്ടായിരുന്നു. ഇത് വലിയ രീതിയില്‍ മാധ്യമശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. തമിഴ്‍നാട്ടില്‍ സൂപ്പര്‍താരങ്ങള്‍ പ്രത്യക്ഷമായി രാഷ്ട്രീയത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ബിജെപി വേദിയില്‍ ഇവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടുകയായിരുന്നു.
മോദി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹമുള്ളതിനാലാണ് ബിജെപിക്കൊപ്പം നില്‍ക്കാൻ തീരുമാനിച്ചതെന്ന് നേരത്തേ ബിജെപിയിലേക്ക് വരുന്ന സമയത്ത് ശരത് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.
2019ല്‍ മൂന്നര ലക്ഷത്തോളം വോട്ടുകള്‍ക്ക് കനിമൊഴി ജയിച്ച സീറ്റാണ് തൂത്തുക്കുടി. ഇവിടെ കനിമൊഴിയെ നേരിടുകയെന്നത് തീര്‍ച്ചയായും വെല്ലുവിളി തന്നെയായിരിക്കും. ഈ വെല്ലുവിളി ലഘൂകരിക്കാൻ താരസാന്നിധ്യം കൊണ്ടാകുമോ എന്ന പരീക്ഷണത്തിനായിരിക്കും ബിജെപി മുതിരുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?