ടാരോ കാർഡുകളിലൂടെ ജ്യോതിഷ പ്രവചനങ്ങള്‍ നടത്തിയിരുന്ന യുവതിയെ പീഡിപ്പിച്ച് യുവാവ്. ദില്ലിയിലാണ് സംഭവം. വസ്തു വില്‍പനയുമായി ബന്ധപ്പെട്ട് യുവതിയെ പരിചയപ്പെട്ട യുവാവ്, ജ്യോതിഷം പഠിക്കാനെന്ന പേരില്‍ ഇവരുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു. ഇതിന് ശേഷം വസ്തു വില്‍പന ഉറപ്പിക്കാനെന്ന പേരില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചതായാണ് പരാതി.
ദില്ലിയിലെ നെബ് സാരായി മേഖലയിലാണ് സംഭവം. 36കാരിയായ യുവ ജ്യോതിഷിയാണ് പീഡനത്തിനിരയായത്. ഇവരുടെ പരിചയക്കാരനായ 40കാരനാണ് ഇവരെ പീഡിപ്പിച്ചത്. ജനുവരി മാസത്തില്‍ യുവതിയുടെ വസ്തു വില്‍പനയുമായി ബന്ധപ്പെട്ടാണ് 40 കാരൻ ഇവരെ പരിചയപ്പെടുന്നത്. വസ്തു വിറ്റ് തന്നിരിക്കുമെന്നാണ് വീട്ടിലെത്തി യുവതിയെ പരിചയപ്പെട്ട 40കാരൻ പറഞ്ഞിരുന്നത്.
ഈ സമയത്താണ് യുവതി ജ്യോതിഷ വിദഗ്ധയാണെന്ന് 40കാരൻ മനസിലാക്കുന്നത്. ഇതോടെ തനിക്കും ജ്യോതിഷം പഠിക്കാൻ ആഗ്രഹമുണ്ടെന്ന് ഇയാള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജനുവരി 24ന് വസ്തു കച്ചവടം ചെയ്യാനായി ആളെ കിട്ടിയെന്നും ഉടൻ ഡീല്‍ ഉറപ്പിക്കണം എന്നും വിശദമാക്കി 40 കാരൻ യുവതിയെ നെബ് സാരായിലെ വീട്ടിലേക്ക് ഇവരെ വിളിച്ചു വരുത്തി.
ഇവിടെത്തിയ ശേഷം ഇയാള്‍ നല്‍കിയ ജ്യൂസ് കുടിച്ച് അബോധാവസ്ഥയിലായ യുവതിയ 40കാരൻ പീഡിപ്പിച്ചതായാണ് പരാതി. ആക്രമണത്തിന് പിന്നാലെ ഭർത്താവിനോടെ വിവരം യുവതി അറിയിച്ചിരുന്നു. ഇവർ മാല്‍വ്യ നഗറിലെ ഓഫീസിലെത്തി 40കാരനെ കാണാൻ ശ്രമിച്ചെങ്കിലും ഇയാള്‍ മുങ്ങുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?