ബിജെപി 'താമര' ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്ന ഹര്‍ജി; മദ്രാസ് ഹൈക്കോടതി തള്ളി

  • 20/03/2024

ബിജെപി 'താമര'ചിഹ്നം ഉപയോഗിക്കുന്നതിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. അഹിംസ സോഷ്യലിസ്റ്റ് പാർട്ടി നല്‍കിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ബെഞ്ച് തള്ളിയത്.

താമര മതവുമായി ബന്ധപ്പെട്ട ചിഹ്നവും ദേശീയ പുഷ്പവുമായതിനാല്‍ പാര്‍ട്ടി ചിഹ്നമായി അനുവദിക്കാനാവില്ലെന്നായിരുന്നു ഹർജിയിലെ വാദം. താമര ചിഹ്നം ബിജെപിക്ക് നല്‍കിയതിലൂടെ മറ്റ് പാർട്ടികളോട് വിവേചനം കാണിക്കുകയാണെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു. 

Related News