കുവൈത്തിനെ അപമാനിക്കുന്ന കലാസൃഷ്ടികള്‍ക്കെതിരെ കടുത്ത നടപടി

  • 21/03/2024



കുവൈത്ത് സിറ്റി: കുവൈത്തിനെ അപമാനിക്കുന്നതോ കുവൈത്ത് സമൂഹത്തിൻ്റെ ധാർമ്മികതയെ ബാധിക്കുന്നതോ ആയ കലാസൃഷ്ടികൾ പൂർണ്ണമായും തള്ളുന്നതായി വാർത്താവിതരണ മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഏത് കലാസൃഷ്ടിയെയും നേരിടുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്ത് സമൂഹത്തിന് അപമാനകരമായ റമദാൻ പരമ്പരയ്‌ക്കെതിരെയും ഇത്തരം നിന്ദ്യമായ രംഗങ്ങൾ ആവർത്തിക്കാതിരിക്കാനും നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഭാവിയിൽ അത്തരം ദൃശ്യങ്ങൾ കാണിക്കുന്നത് നിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. കലാസൃഷ്ടികൾ ധാർമ്മിക സന്ദേശങ്ങൾ ഉറപ്പാക്കുകയും തത്വങ്ങൾ ലംഘിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News