കോടികളുടെ ബോണ്ട് വാങ്ങി, അടുത്ത മാസം പദ്ധതി അനുമതി; നിഫ്റ്റി കമ്ബനികളില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത് 521 കോടി

  • 22/03/2024

പ്രധാന നിർമ്മാണ പദ്ധതികളുടെ അനുമതിയോടനുബന്ധിച്ച്‌ മേഘ എൻജിനീയറിങ് വാങ്ങിക്കൂട്ടിയത് കോടികളുടെ ഇലക്‌ട്രല്‍ ബോണ്ടുകള്‍. ജമ്മു കശ്മീരിലെ സോജില പാസ് ഉള്‍പ്പെടെയുള്ളവയുടെ കോണ്‍ട്രാക്ടുകളും ഇതിലുള്‍പ്പെടുന്നു. 2020 ഒക്ടോബറില്‍ 20 കോടിയുടെ ബോണ്ട് വാങ്ങിയ കന്പനിക്ക് തൊട്ടടുത്ത മാസം ടണല്‍ പദ്ധതിക്ക് അനുമതി ലഭിച്ചു. 

മുംബൈയിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണ പദ്ധതി ലഭിച്ചതിന് അടുത്തമാസം 140 കോടിയുടെ ബോണ്ട് ആണ് കന്പനി വാങ്ങിയത്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതില്‍ രണ്ടാമത്തെ വലിയ കന്പനിയാണ് മേഘ എഞ്ചിനീയറിങ്. ബിജെപിക്ക് 585 കോടിയും ബിആർഎസിന് 195 കോടിയും ഡിഎംകെക്ക് 85 കോടിയും ഇലക്‌ട്രല്‍ ബോണ്ടിലൂടെ മേഘ സംഭാവനയായി നല്‍കിയിരുന്നു.

Related News