ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പില്‍ ലീഡ് തിരികെ പിടിച്ച്‌ ഇടതുസഖ്യം

  • 24/03/2024

ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പില്‍ ലീഡ് തിരികെ പിടിച്ച ഇടതുസഖ്യം. നാലില്‍ മൂന്ന് സീറ്റിലും ഇടതുസഖ്യം ലീഡിലെത്തി. അതേസമയം, ജോയിന്റ സെക്രട്ടറി സ്ഥാനത്ത് നിലവില്‍ എബിവിപിക്ക് 70 വോട്ടിന്റെ ലീഡുണ്ട്. ഇടതുപിന്തുണയോടെ മത്സരിക്കുന്ന BAPSA സ്ഥാനാർത്ഥിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ലീഡ് ചെയ്യുന്നത്. ഇടതിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ധനഞ്ജയ്ക്ക് 200 വോട്ടിന്റെ ലീഡാണുള്ളത്. 

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇടത് സ്ഥാനാർത്ഥിക അവിജിത് ഘോഷ് 230 വോട്ടിനാണ് മുന്നില്‍ നില്‍ക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന എബിവിപി സ്ഥാനാർത്ഥി ദീപിക ശർമയ്ക്ക് 169 വോട്ടിന്റെ ലീഡുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മത്സരിച്ചിരുന്ന ഇടതു സ്ഥാനാർത്ഥിയെ നേരത്തെ അയോഗ്യയാക്കിയിരുന്നു.

അതേസമയം. ഇനി എണ്ണാൻ മൂവായിരം വോട്ടുകള്‍ കൂടി ബാക്കിയുണ്ട്. നേരത്തെ രണ്ടായിരം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എബിവിപിയായിരുന്നു നാല് സ്ഥാനങ്ങളിലും ലീഡ് നിലനിർത്തിയത്. ആകെ ആറായിരത്തിലേറെ വോട്ടുകള്‍ പോള്‍ ചെയ്തിരുന്നു.

Related News