വാഹനങ്ങള്‍ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനുമായി കുടിവെള്ളം ഉപയോഗിച്ചതിന് 22 കുടുംബങ്ങള്‍ക്ക് പിഴ ചുമത്തി. ബംഗളൂരുവിലുള്ള കുടുബങ്ങള്‍ക്കാണ് വാട്ടര്‍ സപ്ലൈ ആന്റ് സ്വീവറേജ് ബോര്‍ഡ് ആണ് പിഴ ചുമത്തിയത്. കര്‍ണാടകയില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലസംരക്ഷണത്തിനുള്ള ജലവിതരണ ബോര്‍ഡിന്റെ ഉത്തരവ് ലംഘിച്ചതിന് ഓരോ കുടുംബവും 5,000 രൂപയാണ് പിഴയടക്കേണ്ടത്.
ബംഗളൂരുവിന്റെ തെക്കന്‍ മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത്. 80,000 രൂപയാണ് പിഴ. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. പ്രതിസന്ധി കണക്കിലെടുത്ത് വാഹനങ്ങള്‍ കഴുകരുതെന്നും വിനോദ ആവശ്യങ്ങള്‍ക്കും ജലം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും താമസക്കാരോട് അഭ്യര്‍ഥിച്ചിരുന്നു.
ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് ഓരോ തവണയും 500 രൂപ അധിക പിഴ ചുമത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. ഹോളി ആഘോഷവേളയില്‍, പൂള്‍ പാര്‍ട്ടികള്‍ക്കും മഴയത്തുള്ള നൃത്തങ്ങള്‍ക്കും കാവേരിയും കുഴല്‍ക്കിണറും ഉപയോഗിക്കരുതെന്ന് ബിഡബ്ല്യുഎസ്‌എസ്ബി നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?