കങ്കണയെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ്; നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍, തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

  • 26/03/2024

എന്‍ഡിഎ സ്ഥാനാര്‍ഥിയും നടിയുമായ കങ്കണ റണാവത്തിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അപകീര്‍ത്തികരമായ പോസ്റ്റുകളില്‍ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. കോണ്‍ഗ്രസ് നേതാക്കളായ എച്ച്‌എസ് ആഹിര്‍, സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം. 

ഇത്തരം പെരുമാറ്റങ്ങള്‍ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തതാണെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. സ്ത്രീകളോടുള്ള ബഹുമാനവും ആദരവും ഉയര്‍ത്തിപ്പിടിക്കണമെന്നും കമ്മീഷന്‍ എക്‌സില്‍ കുറിച്ചു.

Related News