ബയോമെട്രിക് പൂർത്തിയാക്കിയില്ലെങ്കിൽ കടുത്ത നടപടി; വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം

  • 30/03/2024


കുവൈത്ത് സിറ്റി: അനുവദിച്ച സമയത്തിനുള്ളിൽ ബയോമെട്രിക് എൻറോൾമെൻ്റ് പ്രക്രിയ പൂർത്തിയാക്കാത്തവര്ഡക്ക് മന്ത്രാലയത്തിൻ്റെ എല്ലാ ഇടപാടുകളും നിർത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബയോമെട്രിക് വിരലടയാളം സ്വീകരിക്കുന്നതിനുള്ള സമയപരിധി ജൂൺ ഒന്നിന് അവസാനിക്കുക. ഈ കാലാവധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് കർശന നിർദേശം. അബ്ദാലി, സാൽമി, നുവൈസീബ് എന്നിവിടങ്ങളിലെ എയർപോർട്ട്, ലാൻഡ് പോർട്ടുകൾ വഴി ഗൾഫ്, അറബ് താമസക്കാരോ സന്ദർശകരോ എന്ന വ്യത്യാസമില്ലാതെ രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമത്തിന് വിധേയമാണ്.

ഈ നടപടിക്രമം നിർബന്ധിതമായി കണക്കാക്കപ്പെടുന്നു. പൗരന്മാർ ഒഴികെ പാലിക്കാത്തവരെ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കും. പൗരന്മാർ, ഗൾഫ് പൗരന്മാർ, താമസക്കാർ, സന്ദർശകർ, ബിദൂനികൾ എന്നിവരുൾപ്പെടെ 1,694,000 വ്യക്തികളുടെ ഡാറ്റബേസ് സൃഷ്‌ടിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. നിശ്ചിത കേന്ദ്രങ്ങൾ വഴി എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുകയാണ്.

Related News