'അരവിന്ദ് കെജ്രിവാളിന്റെ ഫോണ്‍ പാസ്‍വേര്‍ഡ് വേണം'; ആപ്പിളിനെ സമീപിച്ച്‌ ഇഡി

  • 30/03/2024

ദില്ലി മദ്യനയക്കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോണ്‍ പരിശോധിക്കാൻ ആപ്പിള്‍ കമ്ബനിയെ സമീപിച്ച്‌ ഇഡി. ഫോണിന്റെ പാസ്‍വേർഡ് നല്‍കാൻ കെജ്രിവാള്‍ തയ്യാറാകുന്നില്ലെന്ന് ഇഡി അറിയിച്ചു. എന്നാല്‍, പാർട്ടി വിവരങ്ങള്‍ ചോർത്താനാണ് ഇഡി നോക്കുന്നതെന്ന് എഎപി ആരോപിച്ചു. 

എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തില്‍ താൻ പ്രതിയല്ല,സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കില്‍ പണം എവിടെ എന്നും കെജ്രിവാള്‍ ചോദിച്ചു.

Related News