ജലീബ്, മെഹ്ബൂല ലോക്ക് ഡൌൺ അവസാനിപ്പിക്കുന്നു.

  • 02/07/2020

കുവൈത്ത്‌ സിറ്റി : കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ കോവിഡ് റിപ്പോർട്ടുകൾ കുറഞ്ഞതിനെത്തുടർന്ന് കുവൈത്തിലെ ജലീബ് ശുവൈഖ്, മെഹ്ബൂല പ്രദേശങ്ങളിലെ ലോക്ക് ഡൌൺ അവസാനിപ്പിക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനമായി. 2020 ജൂലൈ 9 വ്യാഴാഴ്ച രാവിലെ 5 മണിക്ക് ലോക്ക് ഡൌൺ അവസാനിക്കും. കഴിഞ്ഞ ഏപ്രിൽ 6 മുതലാണു മഹബൂല , ജിലീബ്‌ ശുയൂഖ്‌ പ്രദേശങ്ങളിൽ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയത് ‌. ഇത്‌ സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ മന്ത്രി സഭാ യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കും.

Related News