ശക്തിപ്രകടനമായി ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ മഹാറാലി. ഡല്‍ഹി രാംലീല മൈതാനിയിലാണ് റാലി. മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയില്‍ വായിച്ചു.
'ജനാധിപത്യത്തെ സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളെല്ലാം അണിനിരന്നു. രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, മെഹബൂബ മുഫ്തി തുടങ്ങിയവര്‍ റാലിക്കെത്തി. ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പനയും വേദിയിലെത്തി.
ഒരു കാരണവുമില്ലാതെയാണ് കെജരിവാളിനെ ജയിലിലില്‍ ഇട്ടിരിക്കുന്നതെന്നും നീതിവേണമെന്നും സുനിത കെജരിവാള്‍ പറഞ്ഞു. നരേന്ദ്രമോദി എന്റെ ഭര്‍ത്താവിനെ ജയിലിലടച്ചു. പ്രധാനമന്ത്രി ചെയ്തത് ശരിയായ കാര്യമാണോ?. കെജരിവാള്‍ യഥാര്‍ത്ഥ ദേശസ്നേഹി ആണെന്നും സത്യസന്ധനായ വ്യക്തിയാണെന്നും നിങ്ങള്‍ കരുതുന്നുണ്ടോ. കെജരിവാള്‍ രാജിവെക്കണമെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോയെന്നും സുനിത ചോദിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?