'മോദി സാധാരണക്കാരനല്ല, ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്'; പ്രധാനമന്ത്രിയെ പുകഴ്ത്തി കങ്കണ റണാവത്ത്

  • 02/04/2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. മോദി സാധാരണക്കാരനായ മനുഷ്യനല്ലെന്നും മോദിയുടെ കീർത്തി ലോകം മുഴുവന്‍ പ്രചരിക്കുന്നു എന്നുമായിരുന്നു കങ്കണയുടെ വാക്കുകള്‍.

ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്നും കങ്കണ പറഞ്ഞു. തന്‍റെ പ്രതിനിധിയായി മണ്ഡിയിലെ മകളെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. എന്നാല്‍ കോണ്‍ഗ്രസ് മണ്ഡിയിലെ മകള്‍ക്കെതിരെ മോശം കാര്യങ്ങള്‍ പറയുന്നുവെന്നും കങ്കണ കുറ്റപ്പെടുത്തി. ഹിമാചല്‍പ്രദേശിലെ മണ്ഡിയില്‍ നിന്നുമാണ് കങ്കണ റണാവത്ത് മത്സരിക്കുന്നത്.

Related News