ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് മാറിയത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കണ്ടിട്ടാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. അമേഠിയില്‍ നിന്നും ഒളിച്ചോടിയിരിക്കുകയാണ്. വയനാട് മത്സരിക്കാന്‍ തെരഞ്ഞെടുത്തത് വന്‍തോതിലുള്ള മുസ്ലിം ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷ പുലര്‍ത്തിയാണ്. എന്നാല്‍ ഇത്തവണ വയനാട്ടിലും രാഹുല്‍ കടുത്ത മത്സരമാകും നേരിടുകയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
രാഹുല്‍ അമേഠിയില്‍ നിന്നും വിജയിച്ചിരുന്ന മണ്ഡലമാണ്. രാഹുലിന്റെ പിതാവും ഇളയച്ഛനും വിജയിച്ചിട്ടുള്ള മണ്ഡലമാണിത്. എന്തിനാണ് അമേഠിയില്‍ നിന്നും അദ്ദേഹം ഒളിച്ചോടുന്നത്. അമേഠിയില്‍ തന്നെ വീണ്ടും മത്സരിക്കാനുള്ള ധൈര്യം രാഹുല്‍ ഗാന്ധി കാണിക്കണം. രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി കടുത്ത മത്സരമാണ് നേരിടുന്നത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ മത്സരിപ്പിക്കുക വഴി ശക്തമായ പോരാട്ടത്തിനാണ് ബിജെപി കോപ്പുകൂട്ടുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും വെക്കാനില്ലാത്തതുകൊണ്ടാണ് ഇന്ത്യാ മുന്നണി 'ജനാധിപത്യം ഭീഷണിയില്‍' എന്നൊക്കെ പറയുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തില്‍ രാഹുലിനെ അമേഠിയില്‍ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പങ്കെടുക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?