നവജാത ശിശുക്കളുടെ ജനന രജിസ്ട്രേഷന് മാതാപിതാക്കളുടെ മതവും, കരടുമായി കേന്ദ്രം

  • 06/04/2024

നവജാത ശിശുക്കളുടെ ജനന രജിസ്ട്രേഷനായി പുതിയ മാറ്റത്തിനുള്ള കരടുമായി കേന്ദ്ര സർക്കാർ. കുട്ടിയുടെ മാതാ പിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് രേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് ചട്ടം ആവശ്യപ്പെടുന്നത്.

പുതിയ മാറ്റം ഉള്‍പ്പെടുത്തിയുള്ള കരട് ചട്ടം കേന്ദ്രം പുറത്തിറക്കി. നേരത്തെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സർട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. നവജാത ശിശുവിന്റെ ജനനം രജിസ്ട്രർ ചെയ്യുമ്ബോള്‍ മാതാവിന്റേയും പിതാവിന്റേയും മതം പ്രത്യേകം രേഖപ്പെടുത്തുന്ന കോളം ഇനിമുതല്‍ ഉണ്ടാവുമെന്നാണ് കരട് വ്യക്തമാക്കുന്നത്.

ദത്തെടുക്കലിന് അടക്കം ഈ ചട്ടം ബാധകമാവും. വിവിധ ആവശ്യങ്ങള്‍ക്ക് ജനന സർട്ടിഫിക്കറ്റ് ഒറ്റ രേഖയായി ഉപയോഗിക്കാൻ അനുവദിക്കുന്ന ജനന മരണ രജിസ്ട്രേഷൻ ഭേദഗതി ബില്‍ 2023 മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ പാർലമെന്റ് പാസാക്കിയിരുന്നു. സ്കൂള്‍ പ്രവേശനം, ലൈസൻസ്, വോട്ടർ പട്ടിക, ആധാർ, വിവാഹ രജിസ്ട്രേഷൻ, സർക്കാർ ജോലിക്കുള്ള നിയമനം എന്നിങ്ങനെ പൊതു സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതല്‍ സുതാര്യമാക്കുമെന്ന് വിശദമാക്കിയാണ് ബില്‍ അവതരിപ്പിച്ചത്.

Related News