ഉഗാദി ആഘോഷങ്ങള്‍ക്ക് പിന്നാലെ വേനല്‍ മഴ പെയ്യും, ബെംഗളൂരുക്കാര്‍ക്ക് ആശ്വസിക്കാം; ഐഎംഡി റിപ്പോര്‍ട്ട്

  • 07/04/2024

കൊടുംചൂടും കുടിവെള്ള ക്ഷാമവും കാരണം വലയുന്ന ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസ വാർത്ത. കർണാടകയിലെ ഉഗാദി ഉത്സവത്തിന് പിന്നാലെ മഴ പെയ്യുമെന്നാണ് പ്രവചനം. കഴിഞ്ഞ ഒരു മാസമായി കടുത്ത ചൂടില്‍ വീർപ്പുമുട്ടുകയാണ് ബെംഗളൂരുവിലെ ജനങ്ങള്‍. ബെംഗളൂരുവില്‍ സാധാരണ ഏപ്രിലില്‍ ലഭിക്കുന്നതിലും കൂടുതല്‍ വേനല്‍മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 

ഏപ്രില്‍ രണ്ടാം വാരത്തില്‍ ബെംഗളൂരുവിലും കർണാടകയിലെ തെക്കൻ ജില്ലകളിലും വേനല്‍ മഴ ആരംഭിക്കുമെന്നും ഒപ്പം ഇടിമിന്നലുമുണ്ടാവുമെന്നുമാണ് ഐഎംഡി അറിയിച്ചത്. കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ആഘോഷമായ ഉഗാദിയുടെ അന്ന് ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് പ്രവചനം. ഏപ്രില്‍ 9നാണ് ഈ വർഷത്തെ ഉഗാദി. ഈ മൂന്ന് സംസ്ഥാനങ്ങളെ സംബന്ധിച്ച്‌ പുതുവർഷാരംഭമാണ് ഉഗാദി. കേരളത്തിലെ മേടം ഒന്നിന് സമാനമാണിത്. 

Related News