ഓൺലൈൻ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുമ്പോൾ ജാ​ഗ്രത വേണം; മുന്നറിയിപ്പമായി നാഷണൽ ബാങ്ക് ഓഫ് കുവൈത്ത്

  • 08/04/2024


കുവൈത്ത് സിറ്റി: സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും സാമ്പത്തിക അവബോധം വർധിപ്പിക്കുന്നതിനായി പരിശ്രമങ്ങളുമായി നാഷണൽ ബാങ്ക് ഓഫ് കുവൈത്ത്. പ്രാദേശിക ബാങ്കുകളുമായും കുവൈത്ത് ബാങ്കിംഗ് അസോസിയേഷനുമായും സഹകരിച്ചാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് “ലെറ്റ്സ് ബി അവേർ” എന്ന ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും റ്റ് ഡിജിറ്റൽ ചാനലുകളിലൂടെയും അവബോധം വളർത്താനുള്ള അറിവ് പകരുകയാണ് ലക്ഷ്യം. 

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പുറമെ വിവിധ തരത്തിലുള്ള വഞ്ചന രീതികളെക്കുറിച്ചും ഈ ഭീഷണികളിൽ നിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളെക്കുറിച്ചും അവബോധം വളർത്തും. വഞ്ചനയ്ക്ക് ഇരയാകാതിരിക്കാൻ ഓൺലൈൻ മുഖേന ഏതെങ്കിലും ചാരിറ്റികൾക്ക് സംഭാവന നൽകുമ്പോൾ ജാഗ്രത പാലിക്കാനും സ്വീകർത്താവിൻ്റെ ഐഡൻ്റിറ്റി പരിശോധിക്കാനും നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

Related News