കസ്റ്റഡിയിൽ സൂക്ഷിച്ച കഞ്ചാവ് കാണാനില്ല; പിന്നിൽ എലിയെന്ന വാദവുമായി പൊലീസ്

  • 08/04/2024

ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച ലഹരി വസ്തുക്കൾ എലി നശിപ്പിച്ചെന്ന് പൊലീസ്. ആറ് വർഷം മുൻപ് പിടിച്ചെടുത്ത കഞ്ചാവും ചെടിയുമാണ് എലി നശിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

2018ൽ കഞ്ചാവ് കേസിൽ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിനെ തുടർന്ന് കസ്റ്റഡിയിൽ സൂക്ഷിച്ച കഞ്ചാവും കഞ്ചാവ് ചെടിയും ഹാജരാക്കാൻ വിചാരണവേളയിൽ കോടതി ആവശ്യപ്പെട്ടപ്പോഴാണ് ഇവ കൈവശമില്ലെന്ന് പൊലീസ് പറയുന്നത്.

മുഴുവൻ വസ്തുക്കളും സ്റ്റേഷനിലെ എലികളൾ നശിപ്പിച്ചു എന്ന റിപ്പോർട്ടാണ് ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചത്.അതേസമയം ഈ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് കള്ളക്കേസിൽ കുടുക്കിയെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Related News