രാജ്യത്ത് പലയിടത്തും ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കേ വോട്ടര്‍മാര്‍ക്ക് എയര്‍ കൂളറുകളും ഫാനുകളും അടക്കം വിപുലമായ സംവിധാനങ്ങളൊരുക്കാന്‍ പഞ്ചാബ്. ജൂണ്‍ ഒന്നാം തിയതിയാണ് പഞ്ചാബിലെ 13 ലോക്സഭ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ പഞ്ചാബിലെ പോളിംഗ് സ്റ്റേഷനുകള്‍ കൂടുതല്‍ വോട്ടര്‍ സൗഹാര്‍ദമാകും. കഠിനമായ ചൂടിന് സാധ്യതയുള്ളതിനാല്‍ പോളിംഗ് സ്റ്റേഷനുകളില്‍ കുടിവെള്ളവും ഫാനും എയര്‍ കൂളറുകളും അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ സിബിന്‍ സി ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കുടിവെള്ളം, കൂളറുകള്‍ അല്ലെങ്കില്‍ ഫാനുകള്‍, തണല്‍ സൗകര്യം തുടങ്ങിയവ പോളിംഗ് കേന്ദ്രങ്ങളില്‍ ഒരുക്കുമെന്ന് അദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വോട്ടിംഗിനായി എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും വോട്ടര്‍മാരെ സഹായിക്കാന്‍ വോളണ്ടിയര്‍മാരെയും ഒരുക്കും.
കടുത്ത ഉഷ്‌ണത്തിനുള്ള സാധ്യതകള്‍ക്കിടയിലും 70 ശതമാനത്തിലധികം പോളിംഗാണ് പഞ്ചാബില്‍ പ്രതീക്ഷിക്കുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 65.96 ശതമാനം ആയിരുന്നു പഞ്ചാബിലെ പോളിംഗ്. ദേശീയ ശരാശരിയേക്കാള്‍ താഴെയായിരുന്നു ഈ കണക്ക്. പഞ്ചാബില്‍ ഇക്കുറി 24433 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?