ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമം പൂർത്തിയാക്കാനുള്ളത് 400,000 പേർ

  • 14/04/2024


കുവൈത്ത് സിറ്റി: അനുവദിച്ച സമയപരിധിക്കുള്ളിൽ തന്നെ പൗരന്മാർക്കും താമസക്കാർക്കുമായി ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമം പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം പ്രവർത്തനം തുടരുന്നു. ഫിം​ഗർ പ്രിന്റ് ശേഖരിക്കുന്നതിനായി നിയുക്തമാക്കിയ കേന്ദ്രങ്ങൾ എല്ലാ വ്യക്തികളെയും ഉൾക്കൊള്ളാൻ പര്യാപ്തമാണ് എന്നാണ് ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നത്. അതുകൊണ്ട് വിപുലീകരണത്തിൻ്റെ ആവശ്യകത ഇല്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

ഏകദേശം രണ്ട് മില്യൺ പൗരന്മാരും താമസക്കാരും ഇതിനകം തന്നെ വിരലടയാള പ്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട്. ഏകദേശം 400,000 പേരാണ് ഇനി ബാക്കിയുള്ളത്. അധിക കേന്ദ്രങ്ങളുടെ ആവശ്യം ഒഴിവാക്കി പ്രവൃത്തി സമയം വർധിപ്പിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മന്ത്രാലയം ഇപ്പോൾ ആലോചിക്കുന്നത്. മാർച്ചിൽ ആരംഭിച്ച മൂന്ന് മാസത്തെ സമയപരിധിയുടെ ഒടുവിൽ മെയ് അവസാനത്തോടെ എല്ലാ വ്യക്തികളുടെയും ബയോമെട്രിക് വിരലടയാളം സ്വീകരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആഭ്യന്തര മന്ത്രാലയം.

Related News