മൂന്ന് മാസത്തിനുള്ളിൽ കുവൈത്തിൽ പിടിച്ചത് 2.5 മില്യണ്‍ മയക്കുമരുന്ന് ഗുളികകൾ

  • 15/04/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിവിധ തരത്തിലുള്ള 2.5 മില്യണ്‍ മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തതായി കണക്കുകൾ. കൂടാതെ 10 കിലോഗ്രാം അപകടകരമായ രാസവസ്തുക്കൾ, 14 കിലോഗ്രാം ഷാബു, 920 കിലോഗ്രാം ഹാഷിഷ്, ഇറക്കുമതി ചെയ്ത വൈൻ 14,000 വൈൻ കുപ്പികൾ എന്നിവയും പിടിച്ചെടുക്കാനായി. പിടിച്ചെടുത്ത ഈ വസ്തുക്കളുടെ ആകെ മൂല്യം ദശലക്ഷക്കണക്കിന് ദിനാർ വരും. 

ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസ്, ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡ് എന്നിവരുടെ നേതൃത്വത്തിൽ ആൻ്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സിൻ്റെ യോജിച്ച ശ്രമങ്ങളിലാണ് ഇത്രയും ലഹരി വസ്തുക്കള്‍ പിടിച്ചത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വിമാനത്താവളം, സാൽമി തുറമുഖങ്ങൾ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് പ്രവേശനം സുഗമമാക്കുന്നതിൽ പങ്കാളികളായതിന് അഞ്ച് കസ്റ്റംസ് ജീവനക്കാരെയും പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News